12:00pm 12 September 2026
NEWS
ഇറാന് പിന്തുണയുമായി ഉത്തരകൊറിയ
11/03/2026  12:59 PM IST
nila
ഇറാന് പിന്തുണയുമായി ഉത്തരകൊറിയ

പ്യോങ്‍യാങ്: ഇറാന് പിന്തുണയുമായി ഉത്തരകൊറിയ. ഇറാനെതിരെ ഇസ്രയേലും യുഎസും നടത്തുന്ന ആക്രമണങ്ങളെ ഉത്തരകൊറിയ ശക്തമായി അപലപിച്ചു. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഉത്തരകൊറിയ ശക്തമായ ക്രൂസ് മിസൈലുകൾ പരീക്ഷിച്ചു. യുദ്ധക്കപ്പലായ ‘ചോയ് ഹ്യോൺ’ നിന്നാണ് മിസൈലുകൾ വിക്ഷേപിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്ന് സംയുക്ത സൈനികാഭ്യാസം ആരംഭിച്ചതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം. 

ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാന്റെ 16 കപ്പലുകൾ നശിപ്പിച്ചതായി അമേരിക്ക അറിയിച്ചു. മൈനുകൾ സ്ഥാപിക്കുന്നതിനെതിരെ മുൻപ് തന്നെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് ഈ ആക്രമണത്തിൽ നശിച്ച കപ്പലുകളുടെ ദൃശ്യങ്ങളും അമേരിക്കൻ സൈന്യം പുറത്തുവിട്ടു.

അതേസമയം, ഇറാനിലെ ഇസ്ഫഹാനിലുള്ള റഷ്യൻ കോൺസുലേറ്റിനുമേൽ ആക്രമണം നടന്നതായി റഷ്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണിതെന്ന് റഷ്യ ആരോപിച്ചു. സംഭവത്തിൽ ആരും പരുക്കേറ്റിട്ടില്ലെങ്കിലും കോൺസുലേറ്റ് ഓഫിസ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img